പാരാലിമ്പിക്സിന്റെ ചരിത്രം
പാരാലിമ്പിക്സിന്റെ ചരിത്രം ഡോ. ലുഡ്‌വിഗ് ഗുട്ട്മാൻ ബ്രിട്ടീഷ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം 1944 ൽ ഗ്രേറ്റ് ബ്രിട്ടനിലെ സ്റ്റോക്ക് മാൻഡെവില്ലെ ആശുപത്രിയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് വേണ്ടി ഒരു കേന്ദ്രം സ്ഥാപിച്ചു. 1948 ജൂലൈ 29 ന്, ലണ്ടൻ 1948 ഒളിമ്പിക് ഗെയിംസ് ഉദ്ഘാടന ചടങ്ങിന്റെ ദിവസം, സ്റ്റോക്ക് മാൻഡെവില്ലെ ഗെയിംസ് എന്നറിയപ്പെടുന്ന ഉദ്ഘാടന വീൽചെയർ മത്സരം ഗുട്ട്മാൻ സംഘടിപ്പിച്ചു, ഇത് പാരാലിമ്പിക് ചരിത്രത്തിലെ ഒരു മറക്കാനാവാത്ത നിമിഷമായി മാറി. നട്ടെല്ലിന് തകരാറുള്ള സ്ത്രീകളും രണ്ടാം ലോകമഹായുദ്ധത്തിലെ പരുകേറ്റ സൈനികർ ഉൾപ്പെടെ 16 പേർ മത്സരത്തിൽ പങ്കെടുത്തു. സ്റ്റോക്ക് മാൻഡെവില്ലെ ഗെയിംസ് പാരാലിമ്പിക് ഗെയിമുകളായി പരിണമിച്ചു, തുടക്കത്തിൽ ഇറ്റലിയിലെ റോമിൽ 1960 ൽ അരങ്ങേറി, 23 രാജ്യങ്ങളിൽ നിന്നുള്ള 400 പേർ പങ്കെടുത്തു. അതിനുശേഷം, ഓരോ നാല് വർഷം കൂടുമ്പോഴും ഒളിമ്പിക്സ് നടന്ന സ്ഥലത്തു തന്നെ പാരാലിമ്പിക്സും നടത്തപ്പെടുന്നു.