രഘു തന്ന എട്ടിന്റെ പണി

യാത്രകളെ ഇഷ്ടപ്പെടുന്ന ഞാൻ കൂടുതൽ സഞ്ചരിച്ചത് നമ്മുടെ സ്വന്തം "ആനവണ്ടിയിൽ" ആയിരുന്നു.
പല സാഹചര്യങ്ങളിലും യാത്രകൾക്ക് മറ്റു വാഹനങ്ങൾ ഒഴിവാക്കി ഞാൻ "ആനവണ്ടി" തിരഞ്ഞെടുക്കുമായിരുന്നു.
"ആനവണ്ടി" എന്ന ഇരട്ട പേരുള്ള നമ്മുടെ സ്വന്തം കെഎസ്ആർടിസി.
നമ്മുടെ കഥയിലെ നായകനു ഒരു പേര്  ഇടാം,  "രഘു" എന്ന്.
അന്ന് ഞാൻ ഒരുപാട് താമസിച്ചാണ് ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോയത്.
അങ്ങനെ ഞാൻ ആലപ്പുഴ സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോഴാണ്, നെറ്റിപ്പട്ടവും ചാർത്തി കുലുങ്ങിക്കുലുങ്ങി നമ്മുടെ രഘു വരുന്നത്. അവന്റെ നെറ്റിയിൽ തെങ്കാശി എന്ന പേരുള്ള ഒരു ബോർഡും ഞാൻ കണ്ടു.
കണ്ടപാടെ എനിക്ക് അവനെ അങ്ങ് ഇഷ്ടപ്പെട്ടു. "ഇന്നത്തെ യാത്ര അവനൊപ്പം ആകാമെന്ന് മനസ്സിലുറപ്പിച്ചു.
അങ്ങനെ ചാടി അവന്റെ പുറത്തേക്കു കയറി ഏറ്റവും പിറകിലെ സീറ്റിൽ സ്ഥലവും ഉറപ്പിച്ചു. കാഴ്ചകൾ കണ്ടു യാത്ര ചെയ്യാനായിരുന്നു ഉദ്ദേശം.
പെട്ടെന്ന് കണ്ടക്ടർ സാർ ടിക്കറ്റുമായി വന്നിട്ട് രഘു "ലിമിറ്റഡ് സ്റ്റോപ്പ്" ആണെന്ന് പറഞ്ഞു.
അങ്ങനെ ഞാൻ കുമ്പനാടിന്  ടിക്കറ്റ് എടുത്തു. തിരുവല്ല കഴിഞ്ഞാൽ കോഴഞ്ചേരിയുടെ ടിക്കറ്റ് ചാർജാണ്. കുമ്പനാടടിനു ടിക്കറ്റ്എ ടുത്താൽ വേണമെങ്കിൽ എനിക്ക് രഘുവിന്റെ കൂടെ കോഴഞ്ചേരി വരെ യാത്ര ചെയ്യാം.
പക്ഷേ അങ്ങനെ ചെയ്താൽ അത് മുഴുത്ത വട്ടായി പോകും.
അങ്ങനെ ടിക്കറ്റ് മേടിച്ച് ഗമയോടെ സീറ്റിലിരുന്നു.
അടുത്ത് ആരൊക്കെയോ വന്നിരുന്നു. അവരെ ഞാൻ ശ്രദ്ധിച്ചില്ല.
പുറത്തെ കാഴ്ച ഒക്കെ കണ്ടിരുന്ന  എന്നോട് രഘു പറഞ്ഞു;
" മോനേ, സമയം കുറെ നേരം ഉണ്ടല്ലോ, നീ ഒന്ന് ഉറങ്ങിക്കോ".
"അത് വേണോ രഘു"? എന്ന് ഞാൻ ചോദിച്ചു.
മോനേ നീ ഉറങ്ങിക്കോ നിന്റെ സ്ഥലത്തു കൊണ്ടുപോയി ഇറക്കാമെന്നു രാജൻ പറഞ്ഞു.
ഇങ്ങനെ രാജന്റെ വാക്കും വിശ്വസിച്ചു, ഞാൻ കണ്ണടച്ചു. പെട്ടെന്ന് ഒരു കാറ്റ് വന്ന് മുഖത്തേക്ക് തട്ടി. "എന്റെ സാറേ" പിന്നെ നടന്നതൊന്നും ഞാനറിഞ്ഞില്ല.
എന്റെ നിദ്രയുടെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും  എല്ലാം കടന്നപ്പോഴും രഘു അവന്റെ ഓട്ടം നിർത്തിയില്ല.
ആരോ തോളിൽ തട്ടിയപ്പോൾ ഞെട്ടിയുണർന്നു. പെട്ടെന്ന് കണ്ണ് തിരുമ്മി പുറത്തേക്കു നോക്കി. ഒരു പന്തികേട് എനിക്ക് തോന്നി. അപ്പോഴായിരുന്നു കണ്ടക്ടറുടെ ആ ചോദ്യം, "കോഴഞ്ചേരി അല്ലേ ഇറങ്ങേണ്ടത്".
പകച്ചു പോയെന്റെ ബാല്യം.
അപ്പോഴാണ് ഞാൻ അറിയുന്നത് തിരുവല്ലയും കുമ്പനാടും എല്ലാം കഴിഞ്ഞിട്ട് എന്നെ കോഴഞ്ചേരി കൊണ്ടാണ് രഘു എന്നെ ഇറക്കിയതെന്ന്. അവനെ കുറ്റം പറയാനും പറ്റില്ല. ഞാൻ കോഴഞ്ചേരി വരെയുള്ള ടിക്കറ്റ് എടുത്തിട്ടുണ്ട്.
എന്നാലും അവൻ എനിക്ക് തന്ന പണി എട്ടിന്റെ പണി ആയിരുന്നു.
എന്തായാലും ഞാൻ അബദ്ധം പറ്റിയ കാര്യം ആരോടും പറയാൻ നിന്നില്ല.
പുറത്തേക്ക് ഒരു ചാട്ടം ചാടി.
ഞാൻ രഘുവിനെ ദേഷ്യത്തോടെ ഒന്ന് നോക്കി. പക്ഷേ അവന്റെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ലായിരുന്നു. അവൻ അവന്റെ ഓട്ടം തുടർന്നു. കിട്ടിയ പണിയും ഓർത്ത് മനസ്സിൽ ചിരിച്ചു ഞാൻ മുന്നോട്ടു നടന്നു. 😀😀😀

അഭിപ്രായങ്ങള്‍