കുഞ്ഞുങ്ങൾക്ക് വേണ്ടി
ലോക്കഡൗണിൽ നമ്മളെല്ലാവരും തളയ്ക്കപ്പെട്ടു കിടക്കുകയാണ്.
എന്നാൽ ഈ സമയത്തു നമ്മുടെ കുഞ്ഞുങ്ങളുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കുന്നുണ്ടോ?
സ്കൂൾ എന്ന സമ്പ്രദായം തന്നെ മാറിയിരിക്കുന്നു.
എന്നും സ്കൂളിനെ ആശ്രയിക്കാം എന്ന് കരുതിയ നമ്മുടെ കണക്കു കൂട്ടൽ തെറ്റിപ്പോയിയെന്നു തന്നെ പറയാം.
വീടുകൾ വിദ്യാലയം ആയി മാറിയിരിക്കുന്നു.
പക്ഷേ ഈ ലോക്കഡൗൺ കുഞ്ഞുങ്ങൾക്ക് ഇത് കൊണ്ട് നഷ്ടമാണോ പ്രയോജനമാണോ?
എന്റെ ചിന്തയിൽ ഈ ലോക്ഡൗണ് അനുഗ്രഹമാണ്. കാരണം സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോവാൻ നമ്മൾ പഠിച്ചു.
എന്നാൽ ഇനിയും മാറണ്ടേ ചില കാര്യങ്ങളുണ്ട്.
നമ്മുടെ കുഞ്ഞുങ്ങളുടെ ശാരീരിക ആരോഗ്യം മാത്രം ശ്രദ്ധിച്ചാൽ പോരാ, അവരുടെ മാനസിക ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങണം.
കുറച്ചു കാര്യങ്ങൾ പറയാനുണ്ട്
1.കുഞ്ഞുങ്ങളെ സ്നേഹിക്കണം, മറ്റുള്ളവരെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കണം.
പലർക്കും സ്നേഹം ഉണ്ട് പക്ഷേ പ്രകടിപ്പിക്കാൻ അറിയില്ല. സ്നേഹം എന്നാൽ ചോദിക്കുന്നതെല്ലാം മേടിച്ചു കൊടുക്കുന്നതല്ല.
പിന്നെ എന്താണെന്ന് പറയാം;
➡️കുഞ്ഞുങ്ങളുടെ കൂടെ സമയം ചിലവിടുക
➡️ അവരുടെ കൂടെ കളിക്കുക
➡️ അവരോട് സംസാരിക്കുക
➡️ അവര് പറയുന്നത് ക്ഷമയോടെ കേൾക്കുക
➡️ നല്ല കഥകൾ പറഞ്ഞു കൊടുക്കുക
➡️ അവർ ആവശ്യപ്പെടുന്നത് അവരുടെ ശരീരത്തിനോ മനസ്സിനോ ദോഷം വരുത്തുന്നതാണെങ്കിൽ അത് മേടിച്ചു കൊടുക്കാതിരിക്കുക. നല്ലത് എന്ന് തോന്നിയാൽ മേടിച്ചു കൊടുക്കുക.
മറ്റുള്ളവരെ ഇതുപോലെ സ്നേഹിക്കാൻ അവരെ പഠിപ്പിക്കുക.
2. നിർബന്ധബുദ്ധി ഒഴിവാക്കുക
ഡോക്ടറും എൻജിനീയറും ആകാനല്ല നല്ലൊരു മനുഷ്യനാവാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക. വളർന്നു വരുമ്പോൾ അവൻ ഒരുപക്ഷേ ലോകത്തിലെതന്നെ അറിയപ്പെട്ടവനായി മാറും. തീർച്ച
ഒരു കാര്യവും നിർബന്ധിച്ച് ചെയ്യിപ്പിക്കരുത്, ചെയ്യുന്ന കാര്യങ്ങൾ ആസ്വദിച്ച് ചെയ്യാൻ പഠിപ്പിക്കണം.
3. സത്യമേവ ജയതേ
സത്യം പറയാൻ പഠിപ്പിക്കണം. കുഞ്ഞുങ്ങളോട് കള്ളം പറയരുത്. മാതാപിതാക്കൾ കുഞ്ഞുങ്ങളോട് സത്യസന്ധരായിരിക്കണം. കള്ളം പറയാൻ അവരെ പ്രേരിപ്പിക്കരുത്.
.
4. നന്ദിയുള്ളവരാകാൻ പഠിപ്പിക്കുക
ലഭിക്കുന്ന ഓരോ നന്മയ്ക്കും നന്ദി പറയാൻ പഠിപ്പിക്കുക.
നല്ല മാതാപിതാക്കൾ അവർക്ക് ലഭിച്ചതിനു ദൈവത്തോട് നന്ദി
പറയാൻ അവരെ പഠിപ്പിക്കണം.മാതാപിതാക്കളുടെ കഷ്ടപ്പാട് കുഞ്ഞുങ്ങളെ അറിയിക്കുക.
സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്നവരെ കാണിച്ചു കൊടുക്കണം.
5. നല്ല പെരുമാറ്റം
വീട്ടിൽ ഒരു അതിഥി വന്നാൽ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുക.
സമൂഹത്തിൽ ഇറങ്ങിയാൽ ആളുകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ കുഞ്ഞുങ്ങൾ നല്ലൊരു മനുഷ്യനായി തീരും. അവർ ഈ നാടിന്റെ നന്മയ്ക്കു കാരണമാകും. അവർ നിങ്ങൾക്ക് ഒരു അഭിമാനമായി മാറും. 👍👍👍😍😍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ