പ്രകൃതി നടത്തം - കുഞ്ഞുങ്ങൾക്കായി
എന്താണ് പ്രകൃതി നടത്തം
ഈ പ്രകൃതി അതിമനോഹരമാണ്. പ്രകൃതിയിലെ ഓരോ കാര്യങ്ങളും ചിട്ടയായി നടക്കുന്നു. അവിടെയുള്ള ഓരോ കാഴ്ചകളും നമുക്ക് അത്ഭുതകരമാണ്. പ്രകൃതിയിൽ നിന്നും ഒരുപാട് പാഠങ്ങൾ നമുക്ക് ഉൾക്കൊള്ളാൻ കഴിയും.
കുട്ടികൾക്കായി പ്രകൃതി നടത്തം
മറ്റുള്ള ജീവജാലങ്ങളെ പോലെ ജനിച്ചു വീഴുമ്പോൾ തന്നെ എണീറ്റ് നടക്കാൻ ഉള്ള കഴിവു മനുഷ്യർക്ക് ഇല്ല. നമ്മുടെ കുഞ്ഞുങ്ങൾ ലോകത്തിലേക്ക് പിറന്ന് വീഴുമ്പോൾ അവരുടെ ലോകം ആദ്യം മാതാപിതാക്കളുടെ ലോകമാണ്.
പ്രകൃതിയിലേക്ക് തനിയെ ഇറങ്ങി പോകാൻ അവന് കഴിയില്ല.
അവനു പ്രകൃതിയെ പരിചയപ്പെടുത്തി കൊടുക്കേണ്ടത് മാതാപിതാക്കളാണ്.
നമ്മൾ കണ്ട് ലോകത്തിനെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കണം. ഒരു കുഞ്ഞിന്റെ പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനക്ഷമതയാക്കേണ്ടത് അവന്റെ മാതാപിതാക്കളാണ്.
കണ്ണുകൾ
നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രകൃതിയുടെ മനോഹാരിത കാണിക്കണം.
കുട്ടികൾക്ക് പ്രകൃതിയുടെ അത്ഭുതങ്ങൾ പ്രദർശിപ്പിക്കണം.
ആ കാഴ്ചകൾ അവരുടെ മനസ്സിന് കുളിർമയേകണം.
അവരുടെ കണ്ണുകൾ തുറക്കട്ടെ. മരങ്ങളെയും കിളികളെയും ഒക്കെ അവർ കാണട്ടെ.
ഇതിലൂടെ അവർക്കു ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഉള്ള കഴിവ് ലഭിക്കും.
ചെവികൾ
ഈ പ്രകൃതിയുടെ നാദം കുഞ്ഞുങ്ങളെ കേൾപ്പിക്കണം. കിളികളുടെയും മൃഗങ്ങളുടെയും ശബ്ദം അവരെ കേൾപ്പിക്കണം. മഴയുടെ നാദത്തെ അവരെ കേൾപ്പിക്കണം. പ്രകൃതിയുടെ സംഗീതം അവർക്ക് ആസ്വദിക്കാൻ കഴിയണം.
മൂക്ക്
ഈ പ്രകൃതിയുടെ ഗന്ധം നിങ്ങളുടെ കുഞ്ഞുങ്ങൾ ആസ്വദിക്കണം. പച്ച മണ്ണിന്റെ ഗന്ധവും പഴുത്ത പഴങ്ങളുടെ ഗന്ധവും അവർ ആസ്വദിക്കട്ടെ.
ഈ പ്രകൃതിയിൽ ഗന്ധവും ദുർഗന്ധവും
ഉണ്ടെന്ന് അവർ തിരിച്ചറിയട്ടെ. തെറ്റും ശരിയും തിരിച്ചറിയാൻ അവർക്ക് കഴിയട്ടെ.
നാവ്
ഈ പ്രകൃതിയിലുള്ളതിനെ കുഞ്ഞുങ്ങൾ രുചിച്ചു അറിയണം.
ഈ പ്രകൃതി നമുക്ക് ദാനമായ വൃക്ഷഫലങ്ങൾ തിന്നാൻ അവർക്ക് കൊടുക്കണം. എരിയും പുളിയും കയ്പ്പും ഒക്കെ രുചിച്ചു അറിയട്ടെ
ത്വക്ക്
ഈ പ്രകൃതിയിൽ ഉള്ളതിനെ കുഞ്ഞുങ്ങൾ തൊട്ട് അറിയണം. കണ്ടും കേട്ടും മണത്തും രുചിച്ചും തിരിച്ചറിയാൻ കഴിയാത്തതിനെ തൊട്ട് അറിയട്ടെ.
പഞ്ചേന്ദ്രിയങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാകുള്ളൂ.
അതുകൊണ്ട് തന്നെ ഈ പറഞ്ഞ കാര്യങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ