ഒരു യൂട്യൂബ് അപാരത


ഒരു റിസർച്ചിന്റെ (ചുമ്മാ തള്ള് )ഭാഗമായി യൂട്യൂബിൽ കുറച്ചു സമയം ചിലവാക്കേണ്ടി വന്നു.
വെറുതെ ഒന്ന് ട്രെൻഡിംഗ് ഒന്ന് നോക്കി
പകച്ചു പോയെന്റെ ബാല്യം
ഷഡി പ്രാങ്ക്, ഐ ഫോൺ പ്രാങ്ക്, pregnancy പ്രാങ്ക്, കല്യാണ പ്രാങ്ക്, ബെഡ്‌റൂം പ്രാങ്ക്
പിന്നെ ചിലത് ഒക്കെ പറഞ്ഞാൽ അതിലും കഷ്ടമാണ്.
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ content ഇല്ലാത്ത അളിഞ്ഞ വിഡിയോ ട്രെൻഡിങ്ങിൽ കൊണ്ടു വന്നത് ആരാ?

ഓരോ മനുഷ്യന്മാർ കഷ്ടപ്പെട്ട് content കണ്ടുപിടിച്ചു അതിന്റെ വിഡിയോ പിടിച്ചു എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ ചെയുമ്പോൾ കിട്ടുന്നത് 10 ലൈക്ക്.

ഫാമിലി വ്ലോഗ്ഗറുമാർക്ക് പിന്നെ കഷ്ടപ്പാട് ഒന്നുമില്ലലോ ഭാര്യ ഭർത്താവിനെ പറ്റിക്കും ഭർത്താവ് ഭാര്യയെ പറ്റിക്കും എന്നിട്ട് അതിന്റെ വീഡിയോ എടുത്തു യൂട്യൂബിൽ ഇട്ടു നാട്ടുകാരെ പറ്റിക്കും.
ഇതൊക്കെ കാണാൻ കുറെ മെനകെട്ട കുറെ ഫാൻസും
കിട്ടുന്ന ലൈക്കോ ലക്ഷങ്ങൾ

ഇങ്ങനെ നാട്ടുകാരെ പറ്റിച്ചു ഇവൻ ഒക്കെ മാസം ഉണ്ടാക്കുന്നത് ലക്ഷങ്ങൾ

ഇതിന് ഒക്കെ പ്രതികരിക്കാതെ പോയാൽ മനസ്സിന് ഒരു സുഖം കിട്ടിയില്ല.🙈🙈

ആർകെങ്കിലും കുറച്ചു വൈറൽ വീഡിയോ കാണണം എന്നുണ്ടെങ്കിൽ ഇൻബോക്സിൽ ഞാൻ അയച്ചു തരാട്ടോ 😀😀😀

അഭിപ്രായങ്ങള്‍