നിയമങ്ങൾ കളിക്കാനുള്ളതല്ല


വളരെ വിഷമത്തോടെ ഈ ലേഖനം എഴുതുന്നത്. ഒരിക്കലും ഇത് ഒരു സ്ത്രീവിരുദ്ധ പോസ്റ്റ്‌ ആയി കാണരുത്. 🙏🙏🙏
സ്ത്രീക്കും പുരുഷനും തുല്യവകാശം ഉള്ള ഈ ഭാരതത്തിൽ സ്ത്രീകൾ പറയുന്ന വാക്കുകൾ മാത്രം എന്തുകൊണ്ട് അധികാരികൾ ചെവികൊള്ളുന്നു എന്ന് മനസിലാകുന്നില്ല.
സ്ത്രീ ഒരാൾ വിചാരിച്ചാൽ ഒരു പുരുഷന്റെ ജീവിതം ഇല്ലാതാക്കാം എന്ന അവസ്ഥയിൽ എത്തി കഴിഞ്ഞു.
പുരുഷന്റെ നിരപരാധിതം തെളിയിക്കാൻ ഇവിടെ ഒരു പുരുഷ കമ്മീഷൻ ഇല്ലാത്തത് എന്തുകൊണ്ട്?
ഒരു പുരുഷന്റെ മനസ്സിൽ ഉള്ളത് അവൻ തുറന്നു പറയേണ്ടത് ആരോട്?

ഇതൊക്കെ ഞാൻ പറഞ്ഞത് എന്തുകൊണ്ട് എന്ന് ചിന്തിക്കുന്നുണ്ടാവുമല്ലേ.

കഴിഞ്ഞദിവസം പത്രമാധ്യമങ്ങളിൽ വന്ന ഒരു പത്രവാർത്തയാണ് ഇങ്ങനെ ഒരു ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്.
ഒരു പോക്സോ കേസിലെ പ്രതി DNA പരിശോധനയിൽ തെറ്റുകാരനല്ലെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.ഒരു മാസത്തോളം അവനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.
ഒരു പെൺകുട്ടിയും അധികാരികളും തുനിഞ്ഞു ഇറങ്ങിയപ്പോൾ, ഒരു യുവാവിന് നഷ്ടമായത് അവന്റെ മാനമാണ്. അവനെ കുറിച്ചോ അവന്റെ മാതാപിതാക്കളെ കുറിച്ചോ ആരെങ്കിലും ചിന്തിച്ചോ?
ഒരു പീഡനം നടന്നു എന്ന് പറയുമ്പോൾ രോഷം കൊള്ളുന്ന നമ്മൾ എന്തുകൊണ്ട് ആ കേസിലെ പ്രതി നിരപരാധി ആണെന്ന് തെളിയുമ്പോൾ മൗനമാകുന്നത്.
ഇഷ്ടമില്ലാത്ത ഒരു വ്യക്തിയ്ക്ക് എതിരെ ഉപയോഗിക്കാനുള്ളതല്ല ഈ രാജ്യത്തിന്റെ നിയമം.
1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്.





അഭിപ്രായങ്ങള്‍