പോസ്റ്റുകള്‍

അദ്ധ്യായം -1 ആ ട്രെയിൻ യാത്ര

ഇമേജ്
ഒരു കഥ എഴുതുവാൻ ഉള്ള ശ്രമത്തിലാണവൻ ഇപ്പോൾ  അവന്റെ ആദ്യത്തെ കഥ ഒന്നുമല്ല ഈ കഥ. പിന്നെ എന്താ ഇത്ര ഒരു താമസം. ഒരു വരി പോലും എഴുതാൻ അവനു കഴിയുന്നില്ല. എന്തൊക്കെയോ അവൻ കുത്തികുറിച്ച് വെച്ചിട്ടുണ്ട്. ഈ കഥ തന്റെ ജീവിതത്തിനും വഴിതിരിവ് ആകണം എന്ന വാശിയും മനസ്സിലുണ്ട്. ഈ കഥയിലെ കഥാപാത്രത്തെ അവൻ ഏകദേശം ഉറപ്പിച്ച കഴിഞ്ഞു. അവന്റെ മനസ്സിലേക്ക് ആ ട്രെയിൻ യാത്രയുടെ ഓർമ്മകൾ ഓടിയെത്തി. ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര. അന്ന് അവനോടൊപ്പം യാത്ര ചെയ്ത ആ വ്യക്തി തന്നെയാണ് ഈ കഥയിലെ നായകൻ. കഥയിൽ ഉടനീളം ആ വ്യക്തിയ്ക്ക് പേരും അവൻ ഇട്ടു, 'ജിൽസ്'. ആ യാത്രയ്ക്കും അവൻ ഒരു പേരിട്ടു. അതായിരിക്കട്ടെ ഈ കഥയുടെ പേരും, ജിൽസിന്റെ ഓരോ വാക്കുകളും ഇന്ന് പുസ്തക താളിൽ എഴുതി ചേർക്കപ്പെടും. ജിൽസിന് പറയാൻ ഒരുപാട് അനുഭവങ്ങളുണ്ട്. ജിൽസിന്റെ വാചകങ്ങൾ ഇനിയും ജനഹൃദയങ്ങളിൽ എഴുതി ചേർക്കപ്പെടട്ടെ...... അനുഭവങ്ങൾ തുടരും......

ഫേസ്ബുക്കിൽ നിർമിത ബുദ്ധി(AI) വന്നാൽ

ഇമേജ്
ഫേസ്ബുക്കിൽ നിർമിത ബുദ്ധി(AI) വന്നാൽ ഈ ഒരു കാര്യത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സംഭവം നല്ല വിജയമായിരിക്കും. ഒരു പോസ്റ്റിന് നല്ല കമന്റ്‌ കിട്ടിയാൽ അതിനു നന്ദി പറയാൻ നമ്മൾ ഏറെ കഷ്ടപെടുന്നുണ്ട്. അതുകൊണ്ട് തന്നെ പലരും കംമെന്റിനു റിപ്ലൈ കൊടുക്കാറില്ല. ഉദാ :ബര്ത്ഡേ പോസ്റ്റ്‌, പ്രൊഫൈൽ പിക്ചർ കമന്റ്‌ ഇട്ട് സമയം കളയാൻ മനസ്സ് ഇല്ലാത്തവർ, കംമെന്റിനു റിപ്ലൈ കിട്ടാതെ റിപ്ലൈ കാണാതെ വരുമ്പോൾ വിഷമിക്കുന്ന മറ്റു ചിലർ, ചുരുക്കി പറഞ്ഞാൽ ഇതിനൊക്കെ ആശ്വാസമായി ഒരു സംവിധാനം വന്നാൽ ആരും എതിര് പറയില്ല 😄 വരും കാലങ്ങളിൽ ഇതിനൊക്കെ ഒരു മാറ്റം വന്നിരിക്കും. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട്, മലയാളം കീബോർഡ് മാത്രം ഉണ്ടായിരുന്ന ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു, ഇന്നും അത് തന്നെ ആയിരുന്നെങ്കിൽ മിനിറ്റുകൾ കൊണ്ട് പോസ്റ്റുകൾ ഇടുന്ന എന്നെ പോലെ ഉള്ളവർ വിയർത്തു പോയെന്നേ. മംഗ്ലീഷിന്റെ വരവോടെ അതിന് പരിഹാരമായി. NB: ഇതിനൊക്കെ ന്യുനതകൾ ഉണ്ട്. മനുഷ്യന്റെ മടിയും സമയമില്ലായ്മയും ഒക്കെ ഇങ്ങനെ ഉള്ള പല നൂതന സംവിധാനങ്ങൾക്കും വഴിവെക്കും.  

എന്റെ ഓർമ്മക്കുറിപ്പുകൾ

ഇമേജ്
കഴിഞ്ഞ ദിവസം വീട്ടിൽ എന്തോ ഒരു സാധനം തിരഞ്ഞപ്പോൾ കിട്ടിയ 2 വർഷം മുൻപുള്ള ഒരു മനോരമ പത്രത്തിന്റെ മുൻ പേജ്, ഈ വാർത്ത നമ്മളെ എല്ലാം ഞെട്ടിപ്പിച്ച ഒരു വാർത്ത ആയിരുന്നു. സത്യത്തിൽ കോവിഡിന്റെ തനിനിറം മലയാളിക്ക് മുൻപിൽ തുറന്നു കാണിച്ച ദിനങ്ങൾ ആയിരുന്നു ആ ദിനങ്ങൾ. ആദ്യം കൊറോണ എന്ന് കേട്ടപ്പോൾ അതിന് മുൻപ് വന്ന നിപ്പ പോലെ ആയിരിക്കും എന്നാണ് കരുതിയത്.നിപ്പയെ ഒതുക്കിയത് പോലെ കോവിഡിനെയും ഒതുക്കാൻ കഴിയും എന്ന് വിചാരിച്ചു. എന്നാൽ അപ്പോഴേക്കും ലോകം മുഴുവൻ കോവിഡ് വ്യാപിച്ചു. മനുഷ്യന് ഒരു തരത്തിലും തടുക്കാൻ കഴിയാത്ത രീതിയിൽ കോവിഡ്  താണ്ഡവമാടി. എന്റെ അനുഭവ കുറിപ്പാണ് ഇവിടെ പങ്ക് വെക്കുന്നത്.  ആദ്യം കോവിഡ് എന്ന് കേട്ടപ്പോൾ എനിക്ക് വലിയ ഭയമായിരുന്നു. പിന്നീട് എപ്പോഴോ ഞാൻ ഒരു വാർത്ത കണ്ടു കേരള സന്നദ്ധ സേനയെ കുറിച്ച്, എന്നാൽ അതിനെ കുറിച്ച് എനിക്ക് ഒരു ധാരണയും അന്ന് ഇല്ലായിരുന്നു. എവിടെയോ കണ്ട ഒരു ഫേസ്ബുക് പോസ്റ്റ്‌ വഴി സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തു കഴിഞ്ഞു ഞാൻ കുറച്ചു ദിവസം കാത്തിരുന്നു എന്നെ ആരെങ്കിലും വിളിക്കുമോ എന്ന് വിചാരിച്ചു. പക്ഷേ ആരും വിളിക്കാതെ ആയപ്പോൾ എനിക്ക...

വ്യത്യസ്തനായ ഒരു തടിയൻ

ഇമേജ്
ഈ ചിത്രം നിങ്ങൾക്ക് എന്താണ് തോന്നിയത് ഒരു before & after ചിത്രം ആണ്. എന്തൊരു രൂപമാറ്റം അല്ലെ? എന്നാൽ ഇതിൽ എന്തോ ഒരു വ്യത്യസ്ത ഉണ്ടല്ലോ. തടി കുറയ്ച്ചത് കാണിക്കാൻ ആയിരുന്നു എങ്കിൽ ആദ്യം കാണിച്ച തടി ഇല്ലാത്ത ഒരു ഫോട്ടോ കാണിച്ചെന്നേ. ഓ അപ്പോൾ നിങ്ങൾ ചിന്തിക്കും ആ പാവം എന്തെങ്കിലും അസുഖം വല്ലതുമായിരിക്കും ആ ചെക്കന് എന്ന്. ഇതു ഈ ചെക്കൻ മനഃപൂർവം വരുത്തി വെച്ചതാണ്. നിങ്ങൾക്ക് വിശ്വാസം വന്നിട്ടില്ലായിരിക്കും അല്ലെ തടി കുറയ്ക്കാൻ ഇന്ന് ആളുകൾ ഓരോ വഴികൾ അന്വേഷിച്ചു നെട്ടോട്ടം ഓടുമ്പോൾ ഇങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ  ഈ കാണുന്ന എങ്കിൽ കയറി ഈ ചെക്കന്റെ ചാനലിൽ ഒന്ന് കയറി നോക്ക് click എന്തായാലും ഇവൻ എന്തോ മഹാകാര്യം ആണെന്ന് എനിക്ക് തോന്നുന്നില്ല. അവൻ അവന്റെ മരണം ഷൂട്ട്‌ ചെയ്തുകൊണ്ട് ഇരിക്കുന്നു 

പ്ലീസ് ഇത് വായിക്കണം : എന്റെ അനുഭവം

ഇമേജ്
  ഈ ഒരു ബ്ലോഗ് എഴുതാൻ ഉള്ള കാരണം എന്റെ ഒരു അനുഭവം കൂടിയാണ്. ഈ കഥയിൽ ഒരു വില്ലൻ ഉണ്ട് അവൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും എനിക്ക് തന്ന പണി ഇത്തിരി കടുപ്പമായിരുന്നു. ഇനിയും കാര്യത്തിലേക്ക് കടക്കാം. ബഡ്‌സ് അല്ലെങ്കിൽ cotton swabs ഇതു കാണാത്തവർ വളരെ ചുരക്കമാണ്. ഒരു കാലത്തു ഞാൻ ഉപയോഗിക്കുമായിരുന്നു ഒരുപാടു. പക്ഷേ പെട്ടെന്നു ഒരു ദിവസം എന്റെ ചെവിക്ക് ഉള്ളിൽ തുളഞ്ഞു കയറുന്ന വേദന എനിക്ക് അനുഭവപ്പെട്ടു. ചെവികായം ആണ് പ്രശ്നം എന്ന് മനസ്സിലായി. ഇടതു ചെവി മുഴവനായി അടഞ്ഞു. ഒടുവിൽ എനിക്ക് ഡോക്ടറെ സമീപിക്കേണ്ടി വന്നു. അവിടെ ചെന്നപ്പോൾ ഡോക്ടർ ആദ്യം എന്നോട് ചോദിച്ചത് ബഡ്‌സ് ഉപയോഗിക്കാറുണ്ടോ എന്നായിരുന്നു. ഉണ്ട് എന്ന് പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു ഒരു കാരണവശാലും ബഡ്‌സ് ഉപയോഗിക്കരുത് ചെവികായം ഉള്ളത് ഒന്നും ഒരു പ്രശ്നം അല്ലെന്നും ഇനിയും അഥവാ അതു കളയണം എങ്കിൽ ചെവി ക്ലീൻ ചെയ്യാൻ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും രണ്ട് ദിവസം കൊണ്ട് മരുന്ന് ഒഴിച്ച് ചെവി അദ്ദേഹം ക്ലിയർ ആക്കി. അതിന് ശേഷം ഞാൻ ഇത് വരെ ബഡ്‌സ് ഇത് വരെ  ഞാൻ ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ വർക്ക്‌ ചെയ്യുന്ന ഷോപ്പിൽ ബഡ്‌സ...

ഇത് വായിക്കാതെ പോകരുത് പ്ലീസ് 🙏

ഇമേജ്
  പതിവ് സംഭവം ആണെങ്കിൽ പോലും വളരെ ഞെട്ടലോടെ ആണ് വാവ സുരേഷ് ഏട്ടന് പാമ്പ് കടിയേറ്റ വാർത്ത ഞാൻ കണ്ടത്. എന്നാൽ പല വാർത്ത പേജുകളുടെയും താഴെ വന്ന കമെന്റുകൾ എന്നെ ഏറെ വേദനിപ്പിച്ചു. വാവ സുരേഷ് ആശാസ്ത്രിയമായി പാമ്പിനെ പിടിച്ചത് കൊണ്ടാണ് കടിയേറ്റത് എന്ന്. സത്യത്തിൽ മലയാളി വെറും നന്ദികെട്ടവന്മാർ ആയി പോയോ എന്ന് ചിന്തിച്ചു പോകുന്നു. ഒരു വസ്തുത ഞാൻ പറയാം. പണ്ട് പാമ്പിനെ കാണുമ്പോൾ "അയ്യോ പാമ്പേ" എന്ന് നാലു കാലും പറിച്ചു ഓടിയ മലയാളി ഇന്ന് ധൈര്യമായി പാമ്പിന്റെ അടുത്ത് നിൽക്കുന്നു എങ്കിൽ അതിനു പിന്നിൽ ഒരാളുടെ കഷ്ടപ്പാട് ഉണ്ട്. വാവ സുരേഷ് എന്ന വലിയ മനുഷ്യന്റെ, സത്യത്തിൽ സുരേഷ് ഏട്ടൻ കേരളത്തിൽ ജനിച്ചത് കൊണ്ടാണോ ലോകം അറിയാതെ പോയതെന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് വിദേശ രാജ്യങ്ങളിൽ പോയി ഒരുപാട് ക്യാഷ് നേടമായിരുന്നു. എന്നാൽ ഈ നാടിനെയും നാട്ടുകാരെയും സ്നേഹിച്ച അദ്ദേഹം ഒരു വലിയ വീടോ ആഡംബര ജീവിതമോ വിവാഹിത ജീവിതമോ ആയിരുന്നില്ല ലക്ഷ്യം. സർക്കാരുകൾ മാറി മാറി വന്നിട്ടും സ്ഥിരമായി ഒരു ജോലി പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരു പ്രമുഖ ചാനലിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ചർച്ചയിൽ വ...

കോവിഡ് - ഒരു മഹാവില്ലൻ

ഇമേജ്
ഏതൊരു ടീമിന്റെയും സ്വപ്നമാണ് വേൾഡ് കപ്പ്‌ കളിക്കുക എന്നത്. കപ്പ്‌ നേടുക എന്നതിൽ അല്ല വേൾഡ് കപ്പ്‌ കളിക്കുക എന്നതും തന്നെ ഒരു   പ്രത്യേകതയാണ്. നമ്മുടെ ഇന്ത്യൻ വനിത ടീമിനും അങ്ങനെ ഒരു അവസരം ലഭിച്ചു. അവസരം വന്നത് ഏഷ്യൻ ഫുട്ബോൾ കപ്പിലൂടെ.... ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ പാസ്സ് ആയാൽ പോലും വേൾഡ് കപ്പ്‌ കളിക്കാൻ അവസരമുണ്ട് . ടീമിന് മാത്രം അല്ല, ഭാരതത്തിലെ 138 കോടി ജനത്തിനും അഭിമാനിക്കാം, വേൾഡ് കപ്പിൽ പന്ത് തട്ടാൻ ഇന്ത്യയ്ക്കു അവസരം ലഭിച്ചാൽ. ഇങ്ങനെ സന്തോഷിച്ചിരിക്കവേ, ഇന്ത്യയുടെ ഇറാനുമായുള്ള ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അടുത്ത ഒരു വില്ലൻ പ്രത്യക്ഷനായത്. കോവിഡ് എന്ന മഹാവില്ലൻ. ഇന്ത്യൻ ക്യാമ്പിൽ കോവിഡ് എന്ന മഹാമാരി പടർന്നു പിടിച്ചു. അടുത്ത നിർണായകമായ മത്സരം തായ്‌വാൻ എതിരെ എന്നാൽ ടീമിലെ ഒരു dozen അംഗങ്ങൾക്കും പോസിറ്റീവ് ആയാൽ പിന്നെ എങ്ങനെ കളത്തിൽ ഇറക്കും. 13 കളിക്കാർ ഫിറ്റ്‌ അല്ലെങ്കിൽ കളിക്കാൻ പാടില്ല എന്ന ടൂർണമെന്റ് നിയമവും.. മറ്റു മത്സരങ്ങൾ തുടരുമെന്ന് സംഘടകരും അറിയിച്ചു. അങ്ങനെ ആ നിർണായകമായ ആ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. പ്രതീക്ഷകൾ മുഴുവനും അവിടെ അവസാനിച്...