ലോക്കഡൗൺ പഠിപ്പിച്ചു തന്ന പാഠം
"Lockdown" എന്ന പദം ഒരു വർഷത്തിലെറയായി നമ്മൾ കേൾക്കുന്നു.
ലോക്കഡൗണിനെ നെഗറ്റീവ് ആയി കാണുന്നവരാണ് പലരുമെങ്കിലും വളരെ കുറച്ചു പേർ ഇതിനെ പോസിറ്റീവ് ആയി ചിന്തിച്ചു തുടങ്ങിരിക്കുന്നു.
സത്യത്തിൽ ലോക്കഡൌൺ ഒരു അനുഗ്രഹമാണ്. എനിക്ക് ഈ ലോക്ക്ഡൌൺ പഠിപ്പിച്ചു തന്ന ചില പാഠങ്ങൾ ഇവിടെ ഷെയർ ചെയ്യാം..
1. ഞാൻ സഞ്ചരിച്ചു വന്ന പാത
ബാല്യവും കൗമാരവും താണ്ടി യൗവനത്തിൽ എത്തിയിരിക്കുന്നു. ഓർമ്മിക്കാൻ നല്ല ചില ഓർമ്മകൾ....
പറയത്തക്ക വലിയ നേട്ടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എങ്കിലും പരിഭവങ്ങളില്ല.
സുഖദുഃഖങ്ങൾ അനുഭവിച്ചു കഴിഞ്ഞു.
ഒറ്റപ്പെടുത്തലും, കുറ്റപ്പെടുത്തലും ഒക്കെ അനുഭവിച്ചിട്ടുണ്ട്.
പല വഴികളിലൂടെ സഞ്ചരിച്ചു,
ഒരുപാട് ആളുകളെ പരിചയപെട്ടു;
സഞ്ചരിച്ച ഓരോ പാതകളും എനിക്ക് നൽകിയത് വ്യത്യസ്ത അനുഭവങ്ങളായിരുന്നു.
2. ജീവിത ഉദ്ദേശം
ഞാൻ ജനിച്ചത് എന്റെ മാതാപിതാക്കൾ മൂലമാണെന്നും,
ഞാൻ നേടിയ അറിവ് എന്റെ ഗുരുക്കന്മാരിലും പകരപ്പെട്ടതാണെന്നും,
ഞാൻ കഴിക്കുന്ന ഓരോ മണി അരിയിലും ഒരു മനുഷ്യന്റെ വിയർപ്പ് ഉണ്ടെന്നും,
(അതുകൊണ്ട് തന്നെ ഞാൻ കഴിക്കുന്ന ആഹാരത്തിന്റെ ഒരു അംശം വിശക്കുന്നവന് ഉള്ളതാണെന്നും )
ഞാൻ നേടിയ അറിവ് അടുത്ത ഒരു തലമുറയ്ക്ക് കൈമാറാൻ ഉള്ളതാണെന്നും ഞാൻ തിരിച്ചറിഞ്ഞു.
3. പുതിയ വഴി
ഞാൻ സഞ്ചരിച്ചു വന്ന പാതയ്ക്ക് സാമാന്തരമായി മറ്റൊരു പാത ഞാൻ കണ്ടു.
എന്റെ മനസിലേക്ക് ഓടി വന്ന ഒരു ഇംഗ്ലീഷ് കവിത..
വർഷങ്ങൾക്ക് മുൻപ് ഒരു ക്ലാസ്സിന്റെ പിൻ ബെഞ്ചിൽ ഇരുന്നു കേട്ട കവിതയ്ക്ക് ഇപ്പോൾ എന്റെ ജീവിതത്തിൽ പ്രസക്തിയുണ്ട്.
"Road not taken"
"Two roads diverged in a yellow wood,
And sorry I could not travel both".
എന്തായാലും ഞാൻ ആ വഴിയിലൂടെ മുന്നോട്ടു നടന്നു.
പിന്നിൽ നിന്ന് ആരൊക്കെയോ വിളിക്കുന്നു..
ഞാൻ എടുത്ത വഴി തെറ്റാണെന്ന് അവർ വിളിച്ചു പറയുന്നു.
എങ്കിലും ഞാൻ മുന്നോട്ടു തന്നെ നടന്നു....
എന്റെ ജീവിതലക്ഷ്യത്തിനായി......
അർത്ഥപൂർണമായ ഒരു ജീവിതത്തിനായി.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ