We Are Helpless - ഞങ്ങൾ നിസ്സഹായരാണ്
ധനികനായ ഒരു മനുഷ്യൻ
മാരക രോഗത്തിന് അടിമയായ അവൻ ദീർഘായുസ്സിനായി ആശുപത്രിയിൽ അഭയം തേടുന്നു.
ആരോഗ്യത്തോട് ഇരുന്നപ്പോൾ സമ്പാദിച്ചു കൂട്ടിയ പണം ഇന്ന് അവന്റെ ആരോഗ്യത്തിന് വേണ്ടി മുടക്കുന്നു.
എല്ലാം അവന്റെ ആരോഗ്യത്തിന് വേണ്ടി...
അവനു വിശ്വാസമുണ്ട്, അവന്റെ രോഗം മാറുമെന്ന്..
മെഡിക്കൽ സയൻസ് അവരുടെ പരമാവധി ചെയ്യും.
പിന്നെ നടക്കുന്നത് അവന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടമാണ്.
എല്ലാത്തിനും ഒടുവിൽ അവനെ ചികിത്സിച്ച ഡോക്ടർ അവന്റെ കുടുംബാംഗങ്ങളോട് ഒരു വാചകം പറയും,
We are Helpless
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ