പോസ്റ്റുകള്‍

സെപ്റ്റംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു അപേക്ഷ 🙏

ഇമേജ്
നാട്ടിലെ ഒരു നല്ലവനായ അച്ചായന് ഒരിക്കൽ മൃഗസ്നേഹം മൂത്തു വന്നപ്പോൾ ഒരു മോഹം തോന്നി. ഒരു നായയെ വളർത്തിയാലോ. കാശ് കൊടുത്തു മേടിക്കാൻ ഒന്നും പറ്റില്ല, ഓസിനു തന്നെ കിട്ടണം. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ താഴത്തെ കണ്ടത്തിന്റെ ഭാഗത്തു ആരോ നായകുട്ടികളെ കൊണ്ടു കളഞ്ഞിട്ടുണ്ടെന്നുള്ള അറിവ് അച്ചായന് കിട്ടുന്നത്.ഇടംവലം നോക്കാതെ അച്ചായൻ പോയി നല്ല പെൺനായ്കുഞ്ഞിനെ പൊക്കിയെടുത്തു വീട്ടിൽ കൊണ്ടുവന്നു. വീട്ടിൽ വന്നപ്പോൾ അമ്മാമ്മയുടെ ഒരു ചോദ്യം "നിങ്ങളെ കൊണ്ടു ഇത് വല്ലതും നടക്കുമോ മനുഷ്യാ". "നീ നിന്റെ കാര്യം നോക്ക് മറിയാമ്മേ, തെക്കേടത്തെ തോമച്ചനു പട്ടിയെ വളർത്താമെങ്കിൽ എനിക്കും ആകാം". അങ്ങനെ നായകുഞ്ഞിന്റെ ഉത്തരവാദിത്തം അച്ചായൻ ഏറ്റയെടുത്തു. ആഴ്ചകൾ മുന്നോട്ടു പോയപ്പോൾ അച്ചായന് ഒരു സംശയം, നായ്ക്കുട്ടി പെണ്ണ് ആണോയെന്ന്, ഇതേ സംശയം അമ്മമ്മയ്ക്കും തോന്നി. അങ്ങനെ അച്ചായനും അമ്മാമ്മയും കൂടി ഒന്നിച്ചു തീരുമാനിച്ചു, നായകുഞ്ഞിനെ കളയാമെന്നു. എന്തായാലും കൊണ്ടു വിട്ടത് ഒരു മനസാക്ഷി ഉള്ളവന്റെ വീടിനു മുൻപിൽ ആയതു കൊണ്ടു ആ നായകുട്ടി വളർന്നു മിടുക്കനായി 😍 ഇങ്ങനെ നമ്മുടെ നാട്ടിലെ പല കൊച്ചേട്ടന്മാർക്കും മ...

കൊറോണയും വാക്‌സിനും

ഇമേജ്
നമ്മുടെ ചെറിയ ഒരു കഥ പ്ലീസ് മുഴുവനും വായിക്കണേ 🙏 പത്രത്തിലെ ആ വാർത്ത കറിയാച്ചൻ ഉറക്കെ വായിച്ചു " വാക്സിനേഷൻ എടുത്ത് യുവതി മരണപ്പെട്ടു".  ത്രേസ്യാമ്മ ചേട്ടത്തി ചായയുമായി അടുക്കൽ വന്നിട്ടു ചോദിച്ചു   "അച്ചായാ, നിങ്ങൾ ഈ പത്രത്തിലെ വാർത്തയും വായിച്ച് ഇവിടെ  ഇരിക്കുവാണോ. ഇന്ന് നമ്മുടെ ഹെൽത്ത് സെന്ററിൽ വാക്സിനേഷൻ ഉണ്ട്. നിങ്ങൾ പോകുന്നില്ലേ?". കറിയാച്ചന് ദേഷ്യം വന്നു. "നിനക്കൊന്നും ഒരു ബോധം ഇല്ലേ? നീയൊന്നും പത്രം വായിക്കുന്നില്ലേ? ദേ വാക്സിൻ എടുത്ത ഒരു പെൺകുട്ടി മരിച്ചു. എനിക്ക് വാക്സിൻ എടുത്തിട്ട് ചാകേണ്ട  കാര്യമില്ല" അച്ചായൻ പറഞ്ഞു. "വാക്സിൻ എടുത്തില്ല എങ്കിൽ നിങ്ങൾ കൊറോണ വന്ന് ചാകും മനുഷ്യാ" ത്രേസ്യാമ്മ  ചേട്ടത്തി തിരിച്ചു പറഞ്ഞു.  "കൊറോണ വന്നു ഞാൻ അങ്ങ് ചത്തോട്ടെ.എന്നാലും ഞാൻ വാക്‌സിൻ എടുക്കില്ല. ത്രേസ്യാമ്മ ചേട്ടത്തിയ്ക്ക് കലി തുള്ളി തിരിച്ചു അടുക്കളയിലേക്ക് പോയി.  "ശല്യം മനുഷ്യന് സമാധാനം തരില്ല" എന്ന് പറഞ്ഞിട്ട് ഫോണെടുത്ത് മാത്തച്ചന് കോൾ ചെയ്തു. അപ്പുറത്ത് മാത്തച്ചൻ: "എടാ കറിയച്ചാ, നീ എവിടാ? ഞാൻ നിന്നെയും കാത്തു കവ...