ആളെകൊല്ലി ഡ്യൂക്ക്
നാട്ടുകാർ ഒക്കെ പറയുന്നത് കേട്ടപ്പോൾ എനിക്കും ഒരു സംശയം വന്നു തുടങ്ങി.
KTM Duke ആളെ കൊല്ലി ആണോ?
നമ്മുടെ പല ചെങ്ങായിമാരും( വണ്ടി ഓടിക്കാൻ അറിവുന്നവർ) മര്യാദയ്ക്ക് ഓടിച്ചിട്ടുള്ള വണ്ടിയാണ് duke. അവരൊന്നും ഈ പ്രശ്നം പറഞ്ഞിട്ടില്ല.
പക്ഷേ നാട്ടുകാർക്ക് ഈ വണ്ടി അലർജി ആണ്.
അതുകൊണ്ട് തന്നെ ഇത് ഒന്ന് അറിയണമെന്ന് ഞാനും തീരുമാനിച്ചു. ഞാൻ ആദ്യം നോക്കിയത് 'ബജാജ് കമ്പനികാർ ktm ഇറക്കിയപ്പോൾ ആളുകളെ കൊല്ലാനുള്ള എന്തെങ്കിലും feature വണ്ടിയിൽ ചെയ്തിട്ടുണ്ടോ ' എന്നായിരുന്നു.
അങ്ങനെ ഒടുവിൽ എനിക്ക് മനസ്സിലായ ഒരു സത്യമുണ്ട്.
Duke റൈഡറുമാർക്കും വണ്ടി നല്ല പോലെ ഓടിക്കാൻ അറിവുന്നവർക്ക് വേണ്ടി ഇറക്കിയ വണ്ടി ആണെന്ന്. വഴിയിലൂടെ പോകുന്നവന് എല്ലാം മേടിച്ചു ഓടിക്കാൻ ഉള്ള ഒരു വണ്ടി അല്ലെന്നും ഞാൻ തിരിച്ചറിഞ്ഞു.
എന്നാലും duke ന്റെ ഒരു അവസ്ഥ.
ഒരു Go Pro ക്യാമറയും ഒരു ഡ്യൂക്കും ഉണ്ടെങ്കിൽ പിന്നെ ഏതു പാൽകുപ്പിക്കും റൈഡർ ആകാം. റൈഡിങ്ങിന്റെയും സ്റ്റണ്ടിങ്ങിന്റെയും കുറിച്ചും യാതൊരു ധാരണ ഇല്ലാത്ത ലൈസൻസ് പോലുമില്ലാത്തവന്മാരാണ് അപകടത്തിൽ പോയി ചാടുന്നത്.
എന്നിട്ടു പഴി ഡ്യൂക്കിനും.
വല്ലാത്ത ദുരന്തം തന്നെ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ