അദ്ധ്യായം -1 ആ ട്രെയിൻ യാത്ര
ഒരു കഥ എഴുതുവാൻ ഉള്ള ശ്രമത്തിലാണവൻ ഇപ്പോൾ അവന്റെ ആദ്യത്തെ കഥ ഒന്നുമല്ല ഈ കഥ. പിന്നെ എന്താ ഇത്ര ഒരു താമസം. ഒരു വരി പോലും എഴുതാൻ അവനു കഴിയുന്നില്ല. എന്തൊക്കെയോ അവൻ കുത്തികുറിച്ച് വെച്ചിട്ടുണ്ട്. ഈ കഥ തന്റെ ജീവിതത്തിനും വഴിതിരിവ് ആകണം എന്ന വാശിയും മനസ്സിലുണ്ട്. ഈ കഥയിലെ കഥാപാത്രത്തെ അവൻ ഏകദേശം ഉറപ്പിച്ച കഴിഞ്ഞു. അവന്റെ മനസ്സിലേക്ക് ആ ട്രെയിൻ യാത്രയുടെ ഓർമ്മകൾ ഓടിയെത്തി. ഒരിക്കലും മറക്കാനാവാത്ത ഒരു യാത്ര. അന്ന് അവനോടൊപ്പം യാത്ര ചെയ്ത ആ വ്യക്തി തന്നെയാണ് ഈ കഥയിലെ നായകൻ. കഥയിൽ ഉടനീളം ആ വ്യക്തിയ്ക്ക് പേരും അവൻ ഇട്ടു, 'ജിൽസ്'. ആ യാത്രയ്ക്കും അവൻ ഒരു പേരിട്ടു. അതായിരിക്കട്ടെ ഈ കഥയുടെ പേരും, ജിൽസിന്റെ ഓരോ വാക്കുകളും ഇന്ന് പുസ്തക താളിൽ എഴുതി ചേർക്കപ്പെടും. ജിൽസിന് പറയാൻ ഒരുപാട് അനുഭവങ്ങളുണ്ട്. ജിൽസിന്റെ വാചകങ്ങൾ ഇനിയും ജനഹൃദയങ്ങളിൽ എഴുതി ചേർക്കപ്പെടട്ടെ...... അനുഭവങ്ങൾ തുടരും......