സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
2021 ഓഗസ്റ്റ് 15 നു ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കും
എന്തുകൊണ്ടാണ് 1947 ഓഗസ്റ്റ് 15 അർദ്ധരാത്രിയിൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ?
ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നൽകേണ്ടത് പകൽ സമയത്താണ്,
എന്നാൽ എല്ലാവരും ഉറങ്ങി കിടക്കുന്ന ഒരു സമയത്ത് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
എന്തുകൊണ്ട്? ഇതിന്റെ പിന്നിൽ ദുരന്ത കഥയുണ്ട്.
ഇതിനെക്കുറിച്ച് ഒരു പുസ്തകത്തിൽ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ.
വേറൊരു പുസ്തകത്തിലും കാരണമെന്തെന്ന് പറഞ്ഞിട്ടില്ല.
പുസ്തകത്തിന്റെ പേര് "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ".
ബ്രിട്ടീഷ് ഭാരതത്തിലെ അവസാന വൈസ്രോയി ലൂയിസ് മൗണ്ട്ബാറ്റൺ പ്രഭു ഒരു പത്രസമ്മേളനം വിളിക്കുകയുണ്ടായി.
മുന്നൂറോളം പത്രപ്രവർത്തകർ കൂടിയ പത്രസമ്മേളനത്തിൽ അദ്ദേഹം ഒരു അപ്രതീക്ഷിതമായ പ്രഖ്യാപനം നടത്തി.
ഭാരതം ഇനിയും ഭാരതീയന്റെ കൈകളിലേക്ക് ഏൽപ്പിക്കാൻ പോവുകയാണ്. ഭാരതം സ്വാതന്ത്ര്യം നേടാൻ പോവുകയാണ്. ബ്രിട്ടീഷുകാർ ഈ നാട് വിട്ട് തിരിച്ചു പോവുകയാണ്.
ഇത് കേട്ടുകൊണ്ടിരുന്ന ഒരു ഇന്ത്യക്കാരനായ പത്രപ്രവർത്തകൻ ചോദിച്ചു
ഇത് പ്രഖ്യാപിക്കുമ്പോൾ തീർച്ചയായും അങ്ങയുടെ മനസ്സിൽ ഒരു തീയതി ഉണ്ടാകുമല്ലോ,
ഏതു ദിവസമാണ് ഭാരതത്തിന് സ്വാതന്ത്ര്യം നൽകുന്നത് എന്ന് ചോദിച്ചു.
പക്ഷേ സത്യത്തിൽ പ്രഭുവിനെ അങ്ങനെ ഒരു തീയതി മനസ്സിൽ ഉണ്ടായിരുന്നില്ല.
ഒരുപാട് തീയതികൾ മനസ്സിൽ വന്നുവെങ്കിലും പെട്ടന്ന് അദ്ദേഹം ഓർത്തത് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ ബ്രിട്ടനോട് അടിയറ പറഞ്ഞു ഒരു ദിവസം. അദ്ദേഹം ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിച്ച ഒരു ദിവസം,
ഓഗസ്റ്റ് 15
അങ്ങനെ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
റേഡിയോയിലൂടെ ഇന്ത്യയിലുള്ള ആളുകൾ മുഴുവനും ഈ പ്രഖ്യാപനം കേട്ടു.
ഇനിയും ആണ് ഒരു ദുരന്തം നടക്കുന്നത്.
ഭാരതത്തിലെ ജ്യോതിഷന്മാർ ഉണർന്നു.
അവരുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു. ഓഗസ്റ്റ് 15 തീയതി മുതൽ മുന്നോട്ടു കാലം മോശമാണ്. 15ന് ശേഷം സ്വാതന്ത്ര്യം കൊടുത്താൽ ഭാരതം ഒരിക്കലും രക്ഷപ്പെടില്ല, അതുകൊണ്ട് 15നു ശേഷം സ്വാതന്ത്ര്യം വേണ്ട എന്ന് അവർ പറഞ്ഞു.
അങ്ങനെ ഒരു സംവാദം ഉണ്ടായി.
അക്ഷയ ബാറ്റൻ പ്രഭു തീയതി മാറ്റുവാൻ തയ്യാറായില്ല.
അങ്ങനെ ജ്യോതിഷന്മാരും ജവഹർലാൽ നെഹ്റുവും ബാറ്റൺ പ്രഭുവും ഒന്നിച്ചിരുന്ന് ഒരു തീരുമാനം എടുത്തു.
ഓഗസ്റ്റ് 14 അർധരാത്രി 15 തുടങ്ങുന്നതിന് മുൻപ്
പക്ഷേ ബാറ്റൻ പ്രഭു ഈ അന്ധവിശ്വാസം ഒരിക്കലും ഇന്ത്യയിൽ നിന്നും മാറുകില്ലെന്നു,
ശെരിയാണ് 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇങ്ങനെ അന്ധവിശ്വാസങ്ങളിൽ നമ്മൾ കുടുങ്ങി കിടക്കുന്നു.
പക്ഷേ ഇതിൽ നിന്നും മാറേണ്ടത് വളരെ ആവശ്യമാണ്.
ഇല്ലെങ്കിൽ ഈ സ്വാതന്ത്ര്യം ആഘോഷിച്ചിട്ട് യാതൊരു അർത്ഥവും ഉണ്ടാകില്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ