ലോക്കഡൗൺ കല്യാണം

രാവിലെ എണീറ്റു കണ്ണും തിരുമ്മി ഇരിക്കുമ്പോഴാണ് അമ്മ വന്നു വിളിക്കുന്നത്.
"മോനേ തെക്കേലെ തോമച്ചായന്റെ മോന്റെ കല്യാണമാണ്, നീ പോകണം".
ഹോ കുറച്ചു നേരത്തേക്ക് എങ്കിലും ഒന്ന് പുറത്തു ചാടമെല്ലോ എന്നൊരു സന്തോഷം.
ഓടി ചെന്ന് ഒരു കുളിയും പാസ്സാക്കി, ഉടുത്തു ഒരുങ്ങി ഞാൻ പുറത്തു ചാടി. വണ്ടി എടുത്തു റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു പാച്ചിൽ..
അങ്ങനെ ഓഡിറ്റോറിയത്തിന്റെ മുൻപിൽ ചെന്നപ്പോൾ ആളുമില്ല അനക്കവുമില്ല.
ഇനിയും അമ്മയ്ക്ക് ഡേറ്റ് തെറ്റിയതാകുമോ.
എന്നാൽ പിന്നെ തിരിച്ചു പോയേക്കാം എന്ന് കരുതി.
പക്ഷേ പെട്ടെന്ന് ഒരു തോന്നൽ
"ഇനിയും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ".
അങ്ങനെ രണ്ടും കല്പിച്ചു അകത്തു കയറി.
അകത്തു കയറിയപ്പോൾ അവിടെ കുറച്ചു catering പിള്ളേരെ കണ്ടു. 
കൂട്ടത്തിൽ നമ്മുടെ കല്യാണ ചെക്കന്റെ അപ്പാപ്പനെയും കണ്ടപ്പോൾ സമാധാനമായി.കല്യാണം ഉണ്ടെന്ന് ഉറപ്പായി. അവിടെയിരുന്ന ബുക്കിലും പേര് എഴുതി സാനിറ്റിട്ടിസറും കൈയിൽ തേച്ചിട്ട് കഴിക്കാൻ ഇരുന്നു.
കഴിച്ചു കഴിഞ്ഞു കൈയും കഴുകി വീട്ടിൽ പോകാൻ ഇറങ്ങിയപ്പോൾ അപ്പാപ്പന്റെ ഒരു വിളി, മോനേ പാർസൽ ഉണ്ടായിരുന്നു. കുറച്ചു മുൻപ് ഇതു പറഞ്ഞിരുന്നു എങ്കിൽ പാർസലും മേടിച്ചു ഞാൻ വീട്ടിൽ പോയെന്നേ.
ആളും ബഹളവും ഇല്ലാതെ കഴിച്ചുള്ള ശീലം നമ്മുക്കില്ലല്ലോ.
കല്യാണം എന്നൊക്കെ പറയുമ്പോഴേ നമ്മുടെ മനസ്സിൽ വരുന്നത് തന്നെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിന് മുൻപിൽ ഉള്ള ഇടിയും ഷട്ടർ തുറക്കുമ്പോൾ ഉള്ള തള്ളിക്കയറ്റവും ഓടി നടക്കുന്ന ഒരു അപ്പാപ്പനും പഴത്തിന് ഉപ്പില്ലെന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കുന്ന മാമനും കഴിക്കുന്നവരുടെ മൊത്തം പടം പിടിക്കുന്ന ക്യാമറമാനും ഒക്കെ ആണ്.
വയറു നിറച്ചു കഴിച്ചില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു തൃപ്തി ഉണ്ടായിരുന്നു.
എന്തായാലും "മോനേ ജോലി ഒന്നും ആയില്ലേ" എന്ന ക്ലിഷേ ഡയലോഗ് ചോദിക്കാൻ ആരും ഇല്ലല്ലോ എന്നൊരു  സമാധാനം ഉണ്ട്.😀😀😀😀


അഭിപ്രായങ്ങള്‍