ഒരു അപേക്ഷ 🙏
നാട്ടിലെ ഒരു നല്ലവനായ അച്ചായന് ഒരിക്കൽ മൃഗസ്നേഹം മൂത്തു വന്നപ്പോൾ ഒരു മോഹം തോന്നി. ഒരു നായയെ വളർത്തിയാലോ. കാശ് കൊടുത്തു മേടിക്കാൻ ഒന്നും പറ്റില്ല, ഓസിനു തന്നെ കിട്ടണം.
അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ താഴത്തെ കണ്ടത്തിന്റെ ഭാഗത്തു ആരോ നായകുട്ടികളെ കൊണ്ടു കളഞ്ഞിട്ടുണ്ടെന്നുള്ള അറിവ് അച്ചായന് കിട്ടുന്നത്.ഇടംവലം നോക്കാതെ അച്ചായൻ പോയി നല്ല പെൺനായ്കുഞ്ഞിനെ പൊക്കിയെടുത്തു വീട്ടിൽ കൊണ്ടുവന്നു.
വീട്ടിൽ വന്നപ്പോൾ അമ്മാമ്മയുടെ ഒരു ചോദ്യം "നിങ്ങളെ കൊണ്ടു ഇത് വല്ലതും നടക്കുമോ മനുഷ്യാ".
"നീ നിന്റെ കാര്യം നോക്ക് മറിയാമ്മേ, തെക്കേടത്തെ തോമച്ചനു പട്ടിയെ വളർത്താമെങ്കിൽ എനിക്കും ആകാം". അങ്ങനെ നായകുഞ്ഞിന്റെ ഉത്തരവാദിത്തം അച്ചായൻ ഏറ്റയെടുത്തു.
ആഴ്ചകൾ മുന്നോട്ടു പോയപ്പോൾ അച്ചായന് ഒരു സംശയം, നായ്ക്കുട്ടി പെണ്ണ് ആണോയെന്ന്, ഇതേ സംശയം അമ്മമ്മയ്ക്കും തോന്നി. അങ്ങനെ അച്ചായനും അമ്മാമ്മയും കൂടി ഒന്നിച്ചു തീരുമാനിച്ചു, നായകുഞ്ഞിനെ കളയാമെന്നു. എന്തായാലും കൊണ്ടു വിട്ടത് ഒരു മനസാക്ഷി ഉള്ളവന്റെ വീടിനു മുൻപിൽ ആയതു കൊണ്ടു ആ നായകുട്ടി വളർന്നു മിടുക്കനായി 😍
ഇങ്ങനെ നമ്മുടെ നാട്ടിലെ പല കൊച്ചേട്ടന്മാർക്കും മൃഗസ്നേഹം മൂത്ത് വരുമ്പോൾ ഒരു തോന്നൽ ഉണ്ടാകും. ഒരു നായകുഞ്ഞിനെ വളർത്തിയാലോ എന്ന്. ബന്ധുക്കളുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ അവർ ഒമാനിച്ചു ഒരു നായകുട്ടിയെ വളർത്തുന്നത് കണ്ടുകഴിയുമ്പോൾ പിന്നെ ചിലർക്ക് ആവേശം കയറും.
"അവർക്ക് ആകാമെങ്കിൽ ഞങ്ങൾക്കും എന്തുകൊണ്ട് ആയികൂടാ".
പലരും സ്റ്റാറ്റസിന്റെ ഭാഗമായി നായ്ക്കളെ മേടിച്ചു വളർത്തുന്നത് കണ്ടിട്ടുണ്ട്.
അതുകൊണ്ട് പലർക്കും നാടൻ നായ്ക്കൾ എന്ന് പറയുമ്പോൾ പുച്ഛമാണ്.
എന്നാൽ ഇങ്ങനെ വളർത്തുന്ന പലർക്കും വളർത്തുമൃഗങ്ങളെ എങ്ങനെ വൃത്തിയായി പരിപാലിക്കാം എന്ന സാമാന്യ അറിവ് പോലുമില്ല.
സമയത്തിന് ആഹാരവും കൊടുക്കാതെ ഇങ്ങനെ ദ്രോഹിക്കുന്നത് കാണുമ്പോൾ ചങ്ക് പിടയും.
വളർത്താൻ കഴിവില്ലെങ്കിൽ പിന്നെ ഇതിന് ഒന്നും പോകരുത്. നിങ്ങൾ അവരെ വളർത്താൻ ഇവിടെ ആരും നിർബന്ധിക്കുന്നില്ല.വളർത്തുവാണെങ്കിൽ നല്ല രീതിയിൽ പരിപാലിക്കണം.
ഇത് ഒരു അപേക്ഷയാണ് 🙏

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ