കൊറോണയും വാക്‌സിനും
നമ്മുടെ ചെറിയ ഒരു കഥ പ്ലീസ് മുഴുവനും വായിക്കണേ 🙏
പത്രത്തിലെ ആ വാർത്ത കറിയാച്ചൻ ഉറക്കെ വായിച്ചു
" വാക്സിനേഷൻ എടുത്ത് യുവതി മരണപ്പെട്ടു".
ത്രേസ്യാമ്മ ചേട്ടത്തി ചായയുമായി അടുക്കൽ വന്നിട്ടു ചോദിച്ചു
"അച്ചായാ, നിങ്ങൾ ഈ പത്രത്തിലെ വാർത്തയും വായിച്ച് ഇവിടെ ഇരിക്കുവാണോ. ഇന്ന് നമ്മുടെ ഹെൽത്ത് സെന്ററിൽ വാക്സിനേഷൻ ഉണ്ട്. നിങ്ങൾ പോകുന്നില്ലേ?".
കറിയാച്ചന് ദേഷ്യം വന്നു.
"നിനക്കൊന്നും ഒരു ബോധം ഇല്ലേ?
നീയൊന്നും പത്രം വായിക്കുന്നില്ലേ?
ദേ വാക്സിൻ എടുത്ത ഒരു പെൺകുട്ടി മരിച്ചു. എനിക്ക് വാക്സിൻ എടുത്തിട്ട് ചാകേണ്ട കാര്യമില്ല" അച്ചായൻ പറഞ്ഞു.
"വാക്സിൻ എടുത്തില്ല എങ്കിൽ നിങ്ങൾ കൊറോണ വന്ന് ചാകും മനുഷ്യാ" ത്രേസ്യാമ്മ ചേട്ടത്തി തിരിച്ചു പറഞ്ഞു.
"കൊറോണ വന്നു ഞാൻ അങ്ങ് ചത്തോട്ടെ.എന്നാലും ഞാൻ വാക്‌സിൻ എടുക്കില്ല.
ത്രേസ്യാമ്മ ചേട്ടത്തിയ്ക്ക് കലി തുള്ളി തിരിച്ചു അടുക്കളയിലേക്ക് പോയി.
"ശല്യം മനുഷ്യന് സമാധാനം തരില്ല" എന്ന് പറഞ്ഞിട്ട് ഫോണെടുത്ത് മാത്തച്ചന് കോൾ ചെയ്തു.
അപ്പുറത്ത് മാത്തച്ചൻ: "എടാ കറിയച്ചാ, നീ എവിടാ? ഞാൻ നിന്നെയും കാത്തു കവലയിൽ നിൽപ്പാണ്. നീ വീട്ടിൽ അടയിരിക്കുവാണോ".
ഇത് കേട്ടതും കറിയച്ചൻ കോളും കട്ട് ചെയ്ത് ചാടി വീട്ടിൽ നിന്നിറങ്ങി.
ത്രേസ്യാമ്മ ചേട്ടത്തി ഓടിവന്നു. "ദേ മനുഷ്യ ഒരു മാസ്ക് എങ്കിലും വെച്ചിട്ട് പുറത്തിറങ്ങ്".
"ഓ പിന്നെ മാസ്ക് വെച്ചവർക്ക് ആർക്കും കൊറോണ വരില്ലല്ലോ" കറിയാച്ചൻ പരിഹസിച്ചു.
അങ്ങനെ കറിയാച്ചൻ കവലയ്ക്ക് ലക്ഷ്യം വച്ച് നടന്നു. അവിടെ ചെന്നപ്പോൾ ദാ നിൽക്കുന്നു ഉറ്റചെങ്ങാതിമാരായ മാത്തച്ചനും വർക്കിച്ചനും,
''എടാ മാത്തച്ചാ, നീയറിഞ്ഞോ നമ്മുടെ ഹെൽത്ത്സെന്ററിൽ ഇന്ന് കുത്തിവെപ്പ് ഉണ്ട്" കറിയച്ചൻ പറഞ്ഞു".
"എടാ കറിയച്ചാ ഈ വാക്‌സിൻ ഒക്കെ ഉടായിപ്പാണ്. ചെറുപ്പത്തിൽ നമ്മുക്ക് ഒക്കെ വാക്‌സിൻ എടുത്തതല്ലേ"? മാത്തച്ചൻ പറഞ്ഞു.
ശെരിയാണ് ഈ വാക്‌സിൻ കൂടി പോയാൽ ആൾ തട്ടി പോകും."വർക്കിച്ചൻ ഏറ്റുപിടിച്ചു.
പെട്ടെന്ന് ഒരു പോലീസ് ജീപ്പ് വന്നു അവിടെ നിർത്തി. എല്ലാവരും ഒന്ന് വിരണ്ടു.
"കൊച്ചേട്ടന്മാർ ഒക്കെ മാസ്കും വെക്കാതെ എങ്ങോട്ടാ"? ജീപ്പിൽ ഇരുന്ന പോലീസുകാരൻ ചോദിച്ചു.
"സാറേ ഞങ്ങളുടെ വീട് തൊട്ടുപ്പുറത്തു ആണ്"മാത്തച്ചൻ പറഞ്ഞു.
"വീടിനു പുറത്തു ഇറങ്ങിയാൽ മാസ്ക് വെച്ചിരിക്കണം. പിന്നെ നിങ്ങൾ ഒക്കെ വാക്‌സിനേഷൻ എടുത്തത് ആണോ?".
പോലീസുകാരൻ ചോദിച്ചു.
ഇല്ല സാറേ ഞങ്ങൾക്ക് പേടിയാണ്. "വാക്‌സിൻ എടുത്താൽ ആളുകൾ മരിച്ചുപോകില്ലേ സാറേ?"മാത്തച്ചൻ ചോദിച്ചു.
പോലീസുകാരൻ ജീപ്പിൽ നിന്ന് ഇറങ്ങി വന്നിട്ട് അവർക്ക് എല്ലാം ഓരോ മാസ്ക് കൊടുത്തു.
എന്നിട്ട് പറഞ്ഞു.
"നിങ്ങളോട് ആരാണ് ഈ മണ്ടത്തരം പറഞ്ഞത്.
കൊറോണയെ തുരുത്താൻ വാക്‌സിനേഷൻ അല്ലാതെ മറ്റൊരു ആയുധമില്ല.
കൊറോണ എന്ന മഹാമാരി നാശം വിതയ്ക്കാൻ തുടങ്ങിയ ദിവസം രാവും പകലും നോക്കാതെ ഉറക്കം പോലും കളഞ്ഞു ത്യാഗം ചെയ്ത കുറച്ചു ശാസ്ത്രജ്ഞന്മാരുടെ പരിശ്രമഫലമാണ് ഈ വാക്‌സിൻ.
വികസിപ്പിച്ചെടുത്ത വാക്‌സിനെ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരും, ആരോഗ്യവകുപ്പും, ആരോഗ്യപ്രവർത്തകരും, സന്നദ്ധ പ്രവർത്തകരും, ഒക്കെ കഷ്ടപെടുമ്പോൾ നിങ്ങൾ ഇങ്ങനെ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്.
നിങ്ങൾ വാക്‌സിനേഷൻ എടുക്കാൻ ചെല്ലുമ്പോൾ നിങ്ങളുടെ ആരോഗ്യപ്രേശ്നങ്ങൾ അവിടെ പറയണം. പനിയോ ചുമയോ ശ്വാസമുട്ടലോ ഉണ്ടെങ്കിൽ ആശവർക്കരെയോ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.
പനിക്ക് കുത്തിവെപ്പ് എടുക്കുന്നത് പോലെയുള്ളൂ ഈ കുത്തിവെപ്പും.
കുത്തിവെപ്പ് എടുത്തു കഴിഞ്ഞു അത് ശരീരത്തിൽ ആ മരുന്ന് പിടിക്കുന്നതിന്റെ ലക്ഷണമായി ഒരു പക്ഷേ പനി ഉണ്ടായേക്കാം. പക്ഷേ ഈ പനിക്ക് ദിവസങ്ങൾ മാത്രമേ ആയുസ്സ് ഉണ്ടാകുള്ളൂ. വാക്‌സിനേഷൻ എടുത്തു കഴിഞ്ഞു ആരോഗ്യപ്രവർത്തകർ തരുന്ന നിർദേശങ്ങൾ പാലിക്കുക.
ഇതൊക്കെ പറയുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയാണ്.
ഒരു വാർത്ത കേൾക്കുമ്പോൾ അതിന്റെ പിറകിലെ സത്യം എന്താണെന്ന് തിരിച്ചറിയണം.
വാക്‌സിനേഷൻ എടുത്തു എന്ന് പറഞ്ഞു മാസ്ക്കും സാനിറ്റിസറും ഉപയോഗിക്കാതെ ഇരിക്കരുത്.
ഈ പറഞ്ഞത് ഒക്കെ നിങ്ങൾക്ക് മനസ്സിലായോ?
മാസ്കുമില്ലാതെ വാക്‌സിനും എടുക്കാതെ ഇങ്ങനെ ഇറങ്ങി നടന്നാൽ ഞങ്ങൾ ഫൈൻ അടിക്കും. അതുകൊണ്ട് മേലിൽ ഇത് ആവർത്തിക്കരുത്."
പോലീസുകാരന്റെ ഈ വാക്കുകൾ കേട്ടു നമ്മുടെ കൊച്ചേട്ടന്മാർ കൈയും കൂപ്പി ക്ഷമയും ചോദിച്ചു. വാക്‌സിനേഷൻ എടുക്കാമെന്ന് വാക്കും പോലീസിന് കൊടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ