മാറേണ്ട മനോഭാവം
വളരെ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രാൻസ്‌ഗെൻഡേഴ്സിന് വേണ്ടി ഒരുപാട് സംസാരിക്കേണ്ടി വന്നു. അതു എന്റെ ഒരു കടമ മാത്രമാണ് അങ്ങനെ ഇവിടെയും ഒരു പോസ്റ്റ് ഇടുന്നു.
അനന്യ ട്രാൻസ് സഹോദരി ആത്മഹത്യാ ചെയ്ത ആ ദിവസം മുതൽ സംസാരിക്കാൻ തുടങ്ങി.
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാര് ആണെന്ന് നമ്മൾ പ്രതിജ്ഞ എടുത്തിട്ടുണ്ട്.
എന്നാൽ ഈ സമൂഹത്തിൽ ജനിച്ചു ഇവിടെ ജീവിക്കുന്ന ഇവരെ എന്തുകൊണ്ട് സഹോദരങ്ങളായി കാണാൻ നമ്മുക്ക് കഴിയുന്നില്ല?
ആരും ജോലി കൊടുക്കില്ല ഇവർക്ക്, ഈ കൊറോണ കാലത്ത് അവർ എങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു നേരത്തെ ആഹാരത്തിനായി ആ പാവങ്ങൾ യാചിക്കുന്നു.
നമ്മുടെ മനസ്സിൽ ട്രാൻസ് എന്ന് പറയുമ്പോൾ കുണ്ടൻ, ചാന്തുപൊട്ടു, 9 എന്നൊക്കെ ചിന്ത ഉണ്ടാകാറുണ്ട്.
പക്ഷേ ട്രാൻസ്‌ഗെൻഡേഴ്സ് ആരാണെന്നു അറിയാത്തവർ ആണ് നമ്മൾ പലരും, ( അറിയാൻ ശ്രെമിക്കാത്തവർ).
ഈ മനോഭാവം മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
കാരണം ഇനിയും ഒരു അനന്യ ഉണ്ടാകാൻ പാടില്ല.
ഒടുവിലായി നിങ്ങൾ എല്ലാവരും കാണേണ്ട ഒരു വീഡിയോ ഇവിടെ പോസ്റ്റ് കൊടുക്കുന്നു.
പ്ലീസ് വീഡിയോ മുഴുവനും കാണുക. ഷെയർ ചെയ്യുക 👍👍

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ